‘നായാട്ട്’ ഈ കാലത്തിന്റെ അതിജീവനം

ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ‘നായാട്ട്’. ആ പ്രതീക്ഷ ഒട്ടു നഷ്ടപ്പെടുത്താതെ മികച്ച കാഴ്ചാനുഭവം സമ്മാനിക്കാൻ ചിത്രത്തിന് കഴിഞ്ഞു. മാർട്ടിൻ പ്രക്കാട്ടിന്റെ മുൻകാല ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി സർവൈവൽ സ്വഭാവത്തിലുള്ള ചിത്രമാണ് നായാട്ട്. മടുപ്പു തോന്നാത്ത വിധം ചിത്രത്തിന്റെ കഥയും പരിസരവും കഥാപാത്രങ്ങളും മികച്ചതായി നിൽക്കുന്നു. ഇതുവരെ പ്രേക്ഷകർ കണ്ടു പരിചിതമായ പൊലീസ് സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമായ പൊലീസ് ചിത്രമാണ് നായാട്ട്.
സാധാരണക്കാർക്ക് വളരെ പെട്ടന്ന് സ്വീകാര്യമായ ഉദ്യോഗസ്ഥ വിഭാഗമാണ് പൊലീസ്. പൊലീസുകാരുടെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവുമെല്ലാം പച്ചയായി പ്രേക്ഷകർക്ക് മുൻപിൽ തുറന്നുകാട്ടുന്നു നായാട്ട് എന്ന ചിത്രം. നിത്യജീവിതത്തിൽ നാം കാണുന്ന പോലീസുകാരുടെയെല്ലാം ജീവിതം എത്രത്തോളം സാഹസികത നിറഞ്ഞതാണെന്ന് ചിത്രം പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നു. മൂന്നു പോലീസുകാരുടെ ജീവിതം മാത്രമല്ല മുഴുവൻ പോലീസുകാരുടെയും ജീവിതാവസ്ഥയാണ് ചിത്രം പറയുന്നത്.
പ്രവീൺ മൈക്കിൾ ആയി കുഞ്ചാക്കോ ബോബനും മണിയൻ ആയി ജോജു ജോർജ്ജും സുനിത എന്ന പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തിയ നിമിഷ സജയനും മികച്ച പ്രകടനം കാഴ്ചവെച്ചു. ജാഫർ ഇടുക്കി, അന്തരിച്ച നടൻ അനിൽ നെടുമങ്ങാട് എന്നിവരും തങ്ങളുടെ കഥാപാത്രം മികച്ചതാക്കി.
ജോസഫ് സിനിമ എഴുതിയ ഷാഫി കബീറാണു ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത്. ഷൈജു ഖാലിദാണ് ക്യാമറ. എഡിറ്റർ മഹേഷ് നാരായണൻ ,സംഗീതം വിഷ്ണു വിജയ്, അയ്യപ്പനും കോശിയും നിർമ്മിച്ച ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയാണ് നിർമ്മാണം. സംവിധായകൻ രഞ്ജിത്, പി എം ശശിധരൻ എന്നിവരാണ് നിർമ്മാതാക്കൾ. ത്രില്ലടിപ്പിക്കുന്ന കഥാസന്ദർഭത്തിനൊപ്പം ചേർന്നു നിൽക്കുന്ന ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകൻ വിഷ്ണു വിജയനാണ്.
Read Also : മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനം; ഷാഹി കബീറിന്റെ തിരക്കഥ: നായാട്ട് ഏപ്രിൽ 8ന് റിലീസ്
Story Highlights: Malayalam Movie ‘Nayattu’ is a survival thriller
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here