വീണ നായരുടെ പോസ്റ്റുകൾ ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ പാർട്ടിതല അന്വേഷണം; കോൺഗ്രസ് പ്രവർത്തകനെതിരെ പരാതി

വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ പാർട്ടി അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ഡിസിസിയാണ് അന്വേഷണം നടത്തുന്നത്. പ്രചാരണത്തിൽ അലംഭാവം കാട്ടുകയും പോസ്റ്ററുകൾ ഉപയോഗിക്കാതെ ആക്രിക്കടയിൽ വിൽക്കുകയും ചെയ്ത സംഭവത്തിൽ കർശന നടപടയുണ്ടാകുമെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന സൂചന
വീണ നായരുടെ പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ പോസ്റ്ററുകൾ ഇന്നലെയാണ് നന്ദൻകോടുളള ആക്രിക്കടയിൽ വിൽപ്പനയ്ക്കായി എത്തിച്ചത്. കുറവൻകോണം മേഖലയിൽ പ്രചരണത്തിനായി വിതരണം ചെയ്ത പോസ്റ്ററുകളാണ് ഇവ. അതേസമയം, സംഭവത്തിൽ നന്ദൻകോട് സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ ബാലുവിനെതിരെ യൂത്ത് കോൺഗ്രസ് പൊലീസിന് പരാതി നൽകി.
അതിനിടെ ഒപ്പം നിന്നവർ ഇങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് വീണ പ്രതികരിച്ചു. ആരാണ് ചെയ്തതെന്ന് കണ്ടുപിടിക്കാൻ താൻ ആളല്ല. അത് പാർട്ടി ചെയ്യും. പാർട്ടി തന്നെ ഏൽപ്പിച്ച ദൗത്യം ഭംഗിയായി ചെയ്തു. രണ്ടര മണിക്കൂർ മാത്രം ഉറങ്ങി പ്രചാരണത്തിനിറങ്ങിയ ദിവസങ്ങളുണ്ട്. ആ സമയങ്ങളിൽ തനിക്കൊപ്പം നിന്നവരുണ്ട്. ഒരു വനിത എന്നത് പരിമിധിയാകാതെ മനുഷ്യ സാധ്യമാകുന്ന രീതിയിൽ പറ്റുന്നതെല്ലാം ചെയ്തുവെന്നും വീണ കൂട്ടിച്ചേർത്തു.
Story Highlights: Veena s nair, udf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here