സൗദിയിൽ പ്രതിദിന കൊവിഡ് കേസുകൾ ഏഴ് മാസങ്ങൾക്ക് ശേഷം 900 കടന്നു

സൗദിയിൽ പ്രതിദിന കോവിഡ് കേസുകൾ ഏഴ് മാസങ്ങൾക്ക് ശേഷം 900 കടന്നു. 902 കൊവിഡ് കേസുകളും 9 മരണവുമാണ് ഇന്ന് റിപോർട്ട് ചെയ്തത്. റിയാദ് നഗരത്തിൽ മാത്രം 326 കൊവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്.
71,946 സാമ്പിളുകളിൽ നിന്ന് 902 പോസിറ്റീവ് കേസുകളാണ് സൗദിയിൽ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിന് ശേഷം പ്രതിദിന കേസുകൾ 900 കടയ്ക്കുന്നത് ആദ്യമായാണ്. 469 പേർ രോഗമുക്തി നേടിയപ്പോൾ 24 മണിക്കൂറിനിടെ 9 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കൊവിഡ് കേസുകൾ 3,95,854ഉം, രോഗമുക്തി നേടിയവരുടെ എണ്ണം 3,81,658ഉം, മരണസംഖ്യ 6,728ഉമായി ഉയർന്നു. 7,468 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. ഇതിൽ 874 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.
റിയാദിലാണ് ഇന്നും ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപോർട്ട് ചെയ്തത്. റിയാദ് നഗരത്തിൽ 326 പേർക്ക് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 189 പേർ മാത്രമാണു രോഗമുക്തരായത്. ജിദ്ദയിൽ 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 21 പേരാണ് രോഗമുക്തി നേടിയത്. മക്കയിൽ 43 കൊവിഡ് കേസുകളും 28 രോഗമുക്തിയും, ദമാമിൽ 24 കൊവിഡ് കേസുകളും 14 രോഗമുക്തിയും, മദീനയിൽ 1 കൊവിഡ് കേസും 3 രോഗമുക്തിയും ഇന്ന് റിപോർട്ട് ചെയ്തു. രാജ്യത്തു ഇതുവരെ 56,78,383 പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചു. അതേസമയം പ്രാർത്ഥനയ്ക്ക് എത്തിയവരിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു സൗദിയിൽ 17 പള്ളികൾ കൂടി അടച്ചു. ഇതോടെ രണ്ട് മാസത്തിനിടെ അടച്ച പള്ളികൾ 519 ആയി. ഇതിൽ 490 പള്ളികളും അണുനശീകരണ പ്രവർത്തനങ്ങൾക്ക് ശേഷം വീണ്ടും തുറന്നു.
Story Highlights: saudi daily covid cases crossed 900
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here