മമത ബാനർജിക്ക് പരുക്കേറ്റ സംഭവം സിബിഐക്ക് വിടണമെന്ന ഹർജി പരിഗണിക്കാനില്ലെന്ന് സുപ്രിംകോടതി

നന്ദിഗ്രാമിലെ പ്രചാരണത്തിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരുക്കേറ്റ സംഭവം സിബിഐക്ക് വിടണമെന്ന ഹർജി പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി. കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരനായ വിവേക് നാരായൺ ശർമയ്ക്ക് നിർദേശം നൽകി.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. സത്യാവസ്ഥ പുറത്തുവരാൻ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ വാദം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ബാനർജിക്ക് പരുക്കേറ്റ സംഭവം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മമതയ്ക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണമാണെന്നായിരുന്നു ആരോപണം. മമതയ്‌ക്കെതിരെ ആക്രമണം നടന്നിട്ടില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തൽ.
Story Highlights: mamta banerjee
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here