‘രണ്ടര മണിക്കൂർ മാത്രം ഉറങ്ങി പ്രചാരണത്തിനിറങ്ങിയ ദിവസങ്ങളുണ്ട്’; ഒപ്പം നിന്നവർ ചെയ്യുമെന്ന് കരുതുന്നില്ല’: വീണ നായർ

വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ നായരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവം വിവാദമാകുന്നു. സംഭവത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും വിഷയം കെ.പി.സി.സി അധ്യക്ഷന്റേയും പ്രതിപക്ഷ നേതാവിന്റേയും ശ്രദ്ധയിൽപ്പെടുത്തിയെന്നും വീണ പറഞ്ഞു.
സംഭവം താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. ഉടൻ തന്നെ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഫോണിൽ ബന്ധപ്പെട്ടു. നടപടി സ്വീകരിക്കുമെന്നാണ് ലഭിച്ച മറുപടിയെന്നും വീണ പറഞ്ഞു.
പാർട്ടി തന്നെ ഏൽപ്പിച്ച ദൗത്യം ഭംഗിയായി ചെയ്തു. രണ്ടര മണിക്കൂർ മാത്രം ഉറങ്ങി പ്രചാരണത്തിനിറങ്ങിയ ദിവസങ്ങളുണ്ട്. ആ സമയങ്ങളിൽ തനിക്കൊപ്പം നിന്നവരുണ്ട്. ഒരു വനിത എന്നത് പരിമിധിയാകാതെ മനുഷ്യ സാധ്യമാകുന്ന രീതിയിൽ പറ്റുന്നതെല്ലാം ചെയ്തു. ഒപ്പം നിന്നവർ അത് ചെയ്യുമെന്ന് കരുതുന്നില്ല. ആരാണ് ചെയ്തതെന്ന് കണ്ടുപിടിക്കാൻ താൻ ആളല്ല. അത് പാർട്ടി ചെയ്യുമെന്നും വീണ പ്രതികരിച്ചു.
Story Highlights: Veena nair, UDF Candidate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here