കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നത് കൊവിഡ് വാക്‌സിന്‍ ക്ഷാമമുണ്ടാക്കുന്ന നടപടി: സോണിയാ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ ക്ഷാമമുണ്ടാക്കുന്ന നടപടിയെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വാക്‌സിനുകള്‍ കയറ്റുമതി ചെയ്യുകയാണ് സര്‍ക്കാരെന്നും സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് റാലികളും പൊതുയോഗങ്ങളും വിലക്കണമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും മന്ത്രിമാരുമായും കൊവിഡ് സാഹചര്യം വിലയിരുത്തി. വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.
പഞ്ചാബില്‍ അഞ്ച് ദിവസത്തേക്ക് മാത്രമേ വാക്‌സിന്‍ ഡോസുകള്‍ ബാക്കിയുള്ളുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. ആവശ്യത്തിന് വാക്‌സിന്‍ ഡോസുകള്‍ നല്‍കി വാക്‌സിനേഷന്‍ നല്‍കുന്നതിലെ പ്രായപരിധി നീക്കിയാല്‍ മൂന്ന് മാസത്തിനകം എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സാധിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: covid vaccine, sonia gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here