Advertisement

കൊവിഡ് വ്യാപനം തീവ്രമാകുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍

April 10, 2021
0 minutes Read

കൊവിഡ് വ്യാപനം തീവ്രമായതോടെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഉത്തര്‍പ്രദേശില്‍ റെക്കോര്‍ഡ് പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 7897 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു. ഇതിനിടെ, തെരഞ്ഞെടുപ്പ് വേളയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ വ്യാപകമായി ലംഘിച്ചെന്ന പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും, കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു.

ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറിനിടെ 12,787 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷമുള്ള റെക്കോര്‍ഡ് പ്രതിദിന കണക്കാണിത്. മഹാരാഷ്ട്രയിലെ വാരാന്ത്യ ലോക്ക്ഡൗണ്‍ സമ്പൂര്‍ണമാണ്. മധ്യപ്രദേശിലെ നഗരമേഖലകളിലാണ് വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരുന്നത്. തിങ്കളാഴ്ച രാവിലെ ഏഴ് വരെയാണ് നിയന്ത്രണങ്ങള്‍. ഛത്തീസ്ഗഡിലെ റായ്പുരില്‍ ഈമാസം 19 വരെ ലോക്ക്ഡൗണ്‍ തുടരും. കര്‍ണാടകയില്‍ ബെംഗളൂരു അടക്കം ഏഴ് നഗരങ്ങളിലാണ് രാത്രികാല കര്‍ഫ്യൂ.

പുതുച്ചേരിയിലും ഇന്നുമുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. പതിനൊന്ന് മണിക്ക് രാത്രികാല കര്‍ഫ്യു ആരംഭിക്കും. തമിഴ്‌നാട്ടില്‍ പരിശോധനകള്‍ കര്‍ശനമാക്കി. മധുരയില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് രണ്ടു ദിവസത്തിനിടെ മൂന്ന് ലക്ഷം രൂപയാണ് പിഴത്തുകയായി ഈടാക്കിയത്. ചെന്നൈ, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ ബീച്ചുകളിലേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവേശനം വിലക്കി. ഗുജറാത്തിലെ ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top