കൂടുതല്‍ പേര്‍ക്ക് എതിരെ നടപടി എടുക്കാന്‍ സിപിഐ

മന്ത്രി പി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി പ്രദ്യുതിനെ പുറത്താക്കിയ സിപിഐ നടപടിക്ക് പിന്നാലെ കൂടുതല്‍ പേരിലേക്ക് നടപടി ഉണ്ടായേക്കുമെന്ന് സൂചന. ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പ്രസാദിന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തിനുള്ള ചുമതലകള്‍ നല്‍കിയിട്ടും ഇതില്‍ നിന്ന് ഒഴിഞ്ഞ് നിന്നതാണ് നടപടിക്ക് കാരണം.
കൂടാതെ പി പ്രസാദിനെ തോല്‍പിക്കണമെന്ന തരത്തിലുള്ള സംസാരങ്ങളും ഉണ്ടായതായി നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് നടപടി സ്വീകരിച്ചത്. മന്ത്രി പി തിലോത്തമന്‍ കൂടി പങ്കെടുത്ത കരുവ ലോക്കല്‍ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. തെരഞ്ഞെടുപ്പ് ചുമതലകള്‍ ഉണ്ടായിരുന്നിട്ടും പ്രദ്യുത് ഇതില്‍ അലംഭാവം കാട്ടി. സിപിഐഎം നേതൃത്വവും ഇക്കാര്യം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടെടുപ്പിന് പിന്നാലെ ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന് പ്രദ്യുതിനെ പുറത്താക്കിയത്.
Read Also : മൻസൂർ വധക്കേസിലെ 11 പ്രതികളും സിപിഐഎം പ്രവർത്തകർ
തിലോത്തമന്റെ മറ്റ് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും ഇതേ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ക്കെതിരെയും നടപടി ഉണ്ടായേക്കും. അതേസമയം പൊതുഇടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകന് യോജിക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് പ്രദ്യുതിനെതിരെ നടപടിയെടുത്തതെന്ന് സിപിഐ ജില്ലാ സെക്രട്ടറി ആഞ്ചലോസ് വ്യക്തമാക്കി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here