കൊവിഡ് വ്യാപനം; കോഴിക്കോട് കൂടുതൽ നിയന്ത്രണം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. കോഴിക്കോട് രണ്ടാഴ്ചത്തേയ്ക്ക് രാഷ്ട്രീയ പാർട്ടി യോഗങ്ങൾക്ക് വിലക്കേർപ്പെടുത്തി. ബീച്ചിലും നിയന്ത്രണമേർപ്പെടുത്തി.
ബീച്ചിൽ സന്ദർശന സമയത്തിൽ മാറ്റം വരുത്തി. വൈകീട്ട് ഏഴ് മണി വരെ മാത്രമായിരിക്കും സന്ദർശകർക്ക് അനുമതി നൽകുക. കൂടുതൽ സന്ദർശകർ എത്തിയാൽ ബീച്ച് അടച്ചിടും. അറുപത് വയസ് കഴിഞ്ഞവർക്ക് ബീച്ചിൽ പ്രവേശനമുണ്ടാകില്ല.
രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വർധിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു. തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചു. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ അറിയിച്ചിരുന്നു.
Story Highlights: covid 19,kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here