Advertisement

ആവേശത്തിനൊടുവിൽ മുംബൈയെ വീഴ്ത്തി ബാംഗ്ലൂർ

April 10, 2021
2 minutes Read

ആവേശം അവസാനപന്തുവരെ നീണ്ടു നിന്ന ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് രണ്ടു വിക്കറ്റ് ജയം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 160 റൺസ് വിജയ ലക്ഷ്യം അവസാന പന്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ആർ സി ബി മറികടന്നു.

27 പന്തിൽ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 48 റൺസ് എടുത്ത എ ബി ഡിവില്ലേഴ്സാണ് ആർ സി ബിയെ വിജയത്തിലേക്ക് നയിച്ചത്. അവസാന ഓവറിൽ ഡിവില്ലേഴ്‌സ് റൺ ഔട്ടായെങ്കിലും ഹർഷൽ പട്ടേൽ (4*)ടീമിനെ വിജയത്തിലേക്കെത്തിച്ചു.

160 റൺസ് തേടിയിറങ്ങിയ ബാംഗ്ലൂരിനായി വിരാട് കോഹ്‌ലിക്കൊപ്പം ഓപ്പൺ ചെയ്ത വാഷിങ്ടൺ സുന്ദർ (10*) തുടർന്ന് എത്തിയ രജത് പട്ടിഥാർ 8 റൺസ് എടുത്ത് മടങ്ങിയതോടെ ക്രീസിലുറച്ചു നിന്ന കോഹ്‌ലിയും 28 പന്തിൽ (33*) ആത്മവിശ്വാസത്തോടെ ബാറ്റു വീശിയ ഗ്ലെൻ മാക്‌സ്‌വെല്ലും 28 പന്തിൽ (39*) ബാംഗ്ലൂർ ഇന്നിങ്സിനെ എഴുന്നേൽപ്പിച്ചു നിർത്തി. ഇരുവരും വേഗത്തിൽ മടങ്ങുകയും ഷഹബാദ് അഹ്മദ് ഡാനിയേൽ ക്രിസ്റ്റൽ എന്നിവർ ഓരോ റൺസും എടുത്ത് മടങ്ങിയതോടെ ബാഗ്ലൂർ പ്രതിസന്ധിയിലായി. തുടർന്ന് ആത്മവിശ്വാസത്തോടെ ബാറ്റു വീശിയ ഡിവില്ലേഴ്‌സിന്റെ ബാറ്റിൽ നിന്നും രണ്ടു സിക്സറുകളും നാലു ബൗണ്ടറിയും പിറന്നു. അവസാന ഓവറിൽ വിജയത്തിന് രണ്ട് റൺസ് അകലെ റൺ ഔട്ടായാണ് ഡിവില്ലേഴ്‌സ്‌ മടങ്ങിയത്. മുംബൈയ്ക്കായി ജസ്പ്രീത് ബുംറയും മാർകോ ജാൻസറും രണ്ടു വിക്കറ്റുകൾ വീഴ്ത്തി.

ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ അവസാന ഓവറിൽ ബാംഗ്ലൂർ എറിഞ്ഞൊതുക്കുകയായിരുന്നു. 27 റൺസിന് 5 വിക്കറ്റെടുത്ത ഹർഷൽ പട്ടേലാണ് മുംബൈയെ ചുരുട്ടികൂട്ടിയത്. നായകൻ രോഹിത് ശർമയ്‌ക്കൊപ്പം കൂറ്റനടിക്കാരൻ ക്രിസ് ലിന്നാണ് ഓപ്പൺ ചെയ്തത്. ടീം സ്കോർ 24 ൽ നിൽക്കെ 19 റൺസ് എടുത്ത് രോഹിത് റൺഔട്ടായി മടങ്ങി. പിന്നീടെത്തിയ സൂര്യകുമാർ യാദവും ലിന്നും അടിച്ചു തുടങ്ങിയതെയോടെ മുംബൈ സ്കോർ ബോർഡിന് അനക്കം വച്ചു. കൂറ്റൻ സ്കോറിലേക്ക് പോകുന്നതിനിടെ സൂര്യകുമാർ 23 പന്തിൽ (49*) മടങ്ങി. തുടർന്നെത്തിയവരിൽ 28 റൺസെടുത്ത ഇഷാൻ കിഷനൊഴികെ മറ്റാർക്കും ഒന്നും ചെയ്യാനായില്ല. ഹാർദിക് പാണ്ഡ്യ(7*)മാർകോ ജെൻസൺ (0) രാഹുൽ ചാഹർ (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകൾ.

കൈൽ ജാമിസണും വാഷിങ്ടൺ സുന്ദറും ഓരോ വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ നാലോവറിൽ 22 റൺസ് മാത്രം വഴങ്ങിയ മുഹമ്മദ് സിറാജ് മുംബൈയുടെ റണ്ണൊഴുക്കിന് തടയിട്ടു.

Story Highlights: Today IPL Match: Royal Challengers Bangalore beat Mumbai Indians by 2 wickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top