ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ പരക്കെ സംഘര്‍ഷം; നാല് മരണം

പശ്ചിമ ബംഗാളില്‍ നാലാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. കൂച്ച് ബിഹാറില്‍ സിആര്‍പിഎഫ് വെടിവയ്പില്‍ നാല് പേര്‍ മരിച്ചു.
മരിച്ച നാല് പേരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. സീതാള്‍കുച്ചിയിച്ചിയിലാണ് സംഘര്‍ഷമുണ്ടായത്. മാധ്യമ പ്രവര്‍ത്തകരെയും കൈയ്യേറ്റം ചെയ്തു. പോളിംഗ് ബൂത്തുകള്‍ക്ക് നേരെ ബോംബേറുമുണ്ടായി.
അതേസമയം ബിജെപി നേതാവിന് നേരെ ആക്രമണമുണ്ടായി. ലോക്കറ്റ് ചാറ്റര്‍ജിക്ക് നേരെയാണ് ഹ്ലൂഗിയില്‍ ആക്രമണമുണ്ടായത്. വാഹനവും അടിച്ച് തകര്‍ത്തു. കൂച്ച് ബിഹാര്‍ സംഘര്‍ഷത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ദിനഹട്ടയിലെ സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു.
Story Highlights: bengal election, attack
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here