Advertisement

സഹതാരങ്ങളെ അധിക്ഷേപിച്ചു; ഇംഗ്ലീഷ് താരങ്ങൾ സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ തയ്യാർ

April 12, 2021
2 minutes Read

സഹകളിക്കാരായ മുഈൻ അലിക്കും ജോഫ്ര ആർച്ചർക്കും നേരെ സോഷ്യൽ മീഡിയയിൽ ഉയർന്ന അധിക്ഷേപങ്ങളിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ തയ്യാറെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സ്റ്റുവർട്ട് ബ്രോഡ്.

സോഷ്യൽ മീഡിയകൊണ്ട് ഒരുപാട് ഉപകാരങ്ങളുണ്ട് എന്നാൽ കൃത്യമായ ഒരു നിലപാടെടുക്കാൻ അത് കുറച്ച് കാലത്തേക്ക് വേണ്ടന്ന് വെക്കാനും താൻ ഒരുക്കമാണെന്ന് സ്റ്റുവർട്ട് ബ്രോഡ് പറഞ്ഞു.

ഇക്കാര്യത്തിൽ ഒരു തീരുമാനം ഡ്രസിങ് റൂമിൽ നിന്നാണ് വരേണ്ടത്. ടീമിന് ഒരു മാറ്റം ആവശ്യമാണെന്ന് തോന്നിയാൽ ഞങ്ങളുടെ വിശ്വാസങ്ങൾ എന്തൊക്കെയാണെന്ന് തലപ്പത്തുള്ള വ്യക്തികളോട് തുറന്ന് പറയും.ഇത് ശരിക്കും ശക്തമായ സന്ദേശമാണ്. ഇത് തീർച്ചയായും നല്ല ഫലമുണ്ടാകുമെന്നാണ് ഉറച്ച വിശ്വാസം- സ്റ്റുവർട്ട് ബ്രോഡ് പറഞ്ഞു.

Read Also : ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ധോണിക്ക് വൻ തുക പിഴ

Story Highlights: England Cricket willing to Boycott social media – stuart broad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top