സംസ്ഥാനത്തേക്ക് കൂടുതല്‍ കൊവിഡ് വാക്സിന്; രണ്ട് ലക്ഷം ഡോസ് വാക്സിന് നാളെ എത്തും

സംസ്ഥാനത്തെ കൊവിഡ് വാക്സിന് ക്ഷാമത്തിന് പരിഹാരമായി. നാളെ രണ്ട് ലക്ഷം കൊവിഡ് വാക്സിന് എത്തും. വാക്സിന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കില്‍ നിന്നാണ് ഇക്കാര്യത്തില്‍ അറിയിപ്പ് ലഭിച്ചത്.
തിരുവനന്തപുരം മേഖലയില്‍ 68,000 ഡോസും എറണാകുളം മേഖലയില്‍ 78,000 ഡോസും കോഴിക്കോട് മേഖലയില്‍ 54,000 ഡോസ് മരുന്നുകളുമാകും എത്തിക്കുക. നേരത്തെ കൂടുതല്‍ കൊവിഡ് വാക്സിനുകള്‍ സംസ്ഥാനത്തിന് ലഭ്യമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു.
വാക്സിന് ആവശ്യപ്പെട്ട് ഇതിനോടകം ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും കേന്ദ്ര ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടെങ്കിലും പുതിയ വാക്സിന് ഡോസുകള്‍ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിട്ട് ഇക്കാര്യം കത്തു മുഖാന്തരം അറിയിച്ചു. 50 ലക്ഷം ഡോസ് വാക്സിനാണ് ആവശ്യപ്പെട്ടത്. എത്രയും വേഗത്തില്‍ ഇത് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here