Advertisement

ആഭ്യന്തര വിമാന സർവീസിൽ ഭക്ഷണ വിതരണത്തിൽ നിയന്ത്രണം

April 12, 2021
1 minute Read
No inflight meals on domestic flights

ആഭ്യന്തര വിമാന സർവീസിൽ ഭക്ഷണ വിതരണത്തിൽ നിയന്ത്രണം. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നാണ് തീരുമാനം.

രണ്ടുമണിക്കൂറിൽ താഴെയുള്ള യാത്രകൾക്ക് ഭക്ഷണം വിതരണം ചെയ്യില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. എന്നാൽ അന്താരാഷ്ട്ര വിമാനത്തിൽ ഭക്ഷണ വിതരണത്തിൽ നിയന്ത്രണമില്ല.

ഭക്ഷണം കഴിക്കുന്ന സമയത്ത് മാസ്‌ക് മാറ്റുന്നത് രോഗവ്യാപനത്തിന് വഴിവയ്ക്കുമെന്ന ആശങ്ക കണക്കിലെടുത്താണ് പുതിയ തീരുമാനം. രാജ്യത്ത് കൊവിഡ് വ്യാപനം ആരംഭിച്ച സമയത്തും വിമാനങ്ങളിൽ ഭക്ഷണ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അന്ന് രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ചുവെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

Story Highlights: No inflight meals on domestic flights

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top