Advertisement

തൃശൂര്‍ പൂരം നടത്തിപ്പ്; മാര്‍ഗനിര്‍ദേശം പുറത്തിറക്കും; കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനം അനുവദിക്കില്ല

April 12, 2021
1 minute Read
thrissur pooram

തൃശൂര്‍ പൂരം നടത്തിപ്പില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കും. പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനം അനുവദിക്കില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ഇലഞ്ഞിത്തറ മേളം കാണാന്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിലും നിയന്ത്രണമുണ്ടാകും. പൂരത്തിന്റെ ചടങ്ങില്‍ മാറ്റമുണ്ടാകില്ലെന്നും വിവരം.

Read Also : തൃശൂര്‍ പൂരം നടത്തിപ്പ്; അടിയന്തര യോഗം വിളിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി

കഴിഞ്ഞ ദിവസം തൃശൂര്‍ പൂരം നടത്തിപ്പിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരുന്നു. മാര്‍ഗനിര്‍ദേശം ഇറക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരണമെന്നായിരുന്നു ആവശ്യം.

പൂരത്തിൻ്റെ ഏറ്റവും ആകർഷകമായ കുടമാറ്റത്തിന് എത്തുന്ന ആളുകളെ എങ്ങനെ നിയന്ത്രിക്കാനാകുമെന്ന കാര്യത്തിൽ ആശയകുഴപ്പം ഉണ്ട്. പൂരം പ്രൗഢിയോടെ നടത്താനുള്ള ദേവസ്വങ്ങളുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. വിഷു കഴിയുന്നതോടെ പൂരം പ്രദർശനത്തിന് ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങും.

Story Highlights: thrissur pooram, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top