ചലച്ചിത്രതാരം വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരാകുന്നു

ജ്വാല ഗുട്ടയുമായുള്ള വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി വിഷ്ണു വിശാല്‍. അടുത്തിടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് പറഞ്ഞ താരം വിവാഹ തീയതിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ഏപ്രില്‍ 22 നാണ് വിവാഹം. വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും ഏറെക്കാലമായി പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ചും നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ അടുത്തിടെ ആരണ്യ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന പൊതുപരിപാടിയില്‍ വിവാഹം ഉടനുണ്ടാകുമെന്ന് വിഷ്ണു വിശാല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് ഇരുതാരങ്ങളും വിവാഹ തീയതിയും പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് ഏറെ സ്വീകാര്യനായ താരമാണ് വിഷ്ണു വിശാല്‍. രാക്ഷസന് എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതല്‍ ജനപ്രീതി നേടുന്നത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് ജ്വാല ഗുട്ട.
Story Highlights: Film star Vishnu Vishal and Jwala Gutta are getting married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here