Advertisement

ലോകായുക്ത ഉത്തരവിന് എതിരായ കെ ടി ജലീലിന്റെ ഹര്‍ജി വിധി പറയാനായി മാറ്റി

April 13, 2021
1 minute Read
customs give kt jaleel summons notice

ലോകായുക്തയുടെ ഉത്തരവില്‍ അടിയന്തര സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടുള്ള കെ ടി ജലീലിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഒന്നര മണിക്കൂറോളം നീണ്ട വാദത്തിന് ശേഷമാണ് ഹൈക്കോടതിയില്‍ ഹര്‍ജി മാറ്റിവച്ചത്. ലോകായുക്ത ഉത്തരവ് നിയമപരമല്ല എന്നാണ് കെ ടി ജലീലിന്റെ പ്രധാന ആരോപണം.

ഉത്തരവിലേക്ക് നയിച്ച നടപടിക്രമങ്ങള്‍ ശരിയായ രീതിയിലുള്ളതല്ല എന്നാണ് ജലീലിന്റെ വാദം. പ്രാഥമിക അന്വേഷണവും അതിന് ശേഷം നടത്തേണ്ട വിശദമായ അന്വേഷണവും നിയമപ്രകാരം നടത്താതെയാണ് ലോകായുക്ത ഉത്തരവ് ഇറക്കിയതെന്നും ജലീലിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇരുവിഭാഗത്തിന്റെയും സത്യവാങ്മൂലം പരിഗണിച്ചുള്ള വിധിന്യായമാണ് ലോകായുക്തയുടെ ഭാഗത്ത് നിന്നുണ്ടായത്. അത് നിയമപരമായി ശരിയല്ല. തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നല്‍കിയില്ലെന്നും സ്വാഭാവിക നീതിയുടെ നിഷേധമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

Read Also : കെ ടി ജലീലിന്റെ രാജി നില്‍ക്കക്കള്ളി ഇല്ലാത്തതിനാല്‍: രമേശ് ചെന്നിത്തല

അതേസമയം ഇക്കാര്യങ്ങളില്‍ പിന്നീട് വിധി പറയാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കെ ടി ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരുന്നുണ്ടോ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനോട് ആരാഞ്ഞു. തുടരുന്നില്ലെന്നും രാജിവച്ചുവെന്നും അഭിഭാഷകന്‍ മറുപടി നല്‍കി. തുടര്‍ന്ന് സ്റ്റേ ആവശ്യത്തില്‍ അടിയന്തര തീരുമാനത്തിലേക്ക് പോകാതെ കേസ് പിന്നീട് വിധി പറയാനായി മാറ്റി.

Story Highlights: k t jaleel, high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top