Advertisement

കെഎം ഷാജിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ വൈര്യ നിര്യാധന ബുദ്ധിയോടെ; മുല്ലപ്പള്ളി രാമചന്ദ്രൻ

April 13, 2021
1 minute Read
mullappally ramachandran raid shajis

കെഎം ഷാജിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ വൈര്യ നിര്യാധന ബുദ്ധിയോടെയെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിജിലൻസിന്റേത് ആത്മാർത്ഥമായ അന്വേഷണം ആണെങ്കിൽ സിപിഎം നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കെഎം ഷാജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സാമ്പത്തിക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകൾ പിടിച്ചെടുത്തിരുന്നു. കോഴിക്കോട് അഴീക്കോട്ടെ വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. പരിശോധനയിൽ കണ്ടെത്തിയ വിദേശ കറൻസികൾ മക്കളുടെ ശേഖരമെന്ന് വിശദീകരണം. വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്‌പോർട്ട് രേഖകളും വിജിലൻസ് ശേഖരിച്ചു. 400 ഗ്രാം സ്വർണം പിടിച്ചെടുത്തു.

പുലർച്ചെ ഏഴ് മണിക്കാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂർ അഴീക്കോട്ടെ വീട്ടിലും സമാന്തരമായാണ് പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. കെഎം ഷാജിയുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപ കണ്ടെത്തിയിരുന്നു.

തനിക്കെതിരെ നടന്നത് ആസൂത്രിതമായ വേട്ടയാടലെന്ന് കെ.എം. ഷാജി മാധ്യമങ്ങളോട് പറഞ്ഞു. വിജിലൻസ് കണ്ണൂരിൽ നിന്ന് കണ്ടെത്തിയ 50 ലക്ഷം രൂപയുടെ രേഖകൾ കൈയിലുണ്ട്. മുഖ്യമന്ത്രി വിജിലൻസിനെ ഉപയോഗിച്ച് പക പോക്കുകയാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് റെയ്ഡ് നടന്നത്. വിജിലൻസ് റെയ്ഡ് പ്രതീക്ഷിച്ച നാടകമാണെന്നും തന്നെ പൂട്ടാൻ പിണറായിക്ക് കഴിയില്ലെന്നും കെ.എം. ഷാജി പറഞ്ഞു.

Story Highlights: mullappally ramachandran crticizes raid in km shajis home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top