Advertisement

പള്ളിപ്പുറത്തെ സ്വർണക്കവർച്ച; കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപ കണ്ടെത്തി

April 14, 2021
1 minute Read

തിരുവനന്തപുരം പള്ളിപ്പുറത്ത് കവർച്ചയ്ക്കിരയായ ആഭരണ വ്യാപാരി സമ്പത്തിന്റെ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപ കണ്ടെത്തി. സമ്പത്തിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

കാറിന്റെ മുൻവശത്തെ സീറ്റിനടിയിലെ ഫ്‌ളാറ്റ്‌ഫോമിൽ രണ്ടു പ്രത്യേക രഹസ്യ അറകൾ ഉണ്ടാക്കി അതിലാണ് 500ന്റെയും 2000ന്റെയും നോട്ടുകെട്ടുകൾ സൂക്ഷിച്ചിരുന്നത്. ഒൻപതാം തീയതി രാത്രി നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി തവണ സമ്പത്തിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ 75 ലക്ഷം കാറിൽ ഉണ്ടായിരുന്ന കാര്യം സമ്പത്ത് പൊലീസിനെ അറിയിച്ചില്ല. ആക്രമണം നടന്നതിന് പിന്നാലെ കൊല്ലത്തുള്ള ബന്ധുവിനെ വിളിച്ചു വരുത്തി സമ്പത്ത് 75 ലക്ഷം രൂപ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് സമ്പത്ത് ആക്രമണ വിവരം പൊലീസിനെ അറിയിക്കുന്നത്.

Story Highlights: pallippuram attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top