അസം സ്വദേശിയായ കുഞ്ഞ് നേരിട്ടത് സമാനതകളില്ലാത്ത മൃഗീയ പീഡനം; മെഡിക്കൽ ബോർഡ്

മെഡിക്കൽ കോളജ് ആശുപത്രിയിൽ പരുക്കേറ്റു കഴിയുന്ന അസം സ്വദേശിയായ കുഞ്ഞ് നേരിട്ടത് മൃഗീയ പീഡനമെന്ന് മെഡിക്കൽ ബോർഡ്. ലൈംഗിക അതിക്രമത്തിന്റെ തെളിവുകളും കുട്ടിയുടെ ശരീരത്തുണ്ട്. ഇതിനു മുൻപ് സംഭവിച്ച മുറിവുകളും പാടുകളും മെഡിക്കൽ ബോർഡ് കണ്ടെത്തി. ലൈംഗിക പീഡനം സംബന്ധിച്ച് വിശദമായ പരിശോധന നടത്തി റിപ്പോർട്ട് നൽകും. അതിന് ഇനിയും പരിശോധന വേണമെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. കുട്ടിയെ പട്ടിണിക്കിട്ടിരുന്നതായി പോഷകാഹാരത്തോത് സൂചിപ്പിക്കുന്നു.
കുഞ്ഞിന്റെ പ്രായം കണ്ടെത്തുന്നതിനുള്ള പരിശോധനയിൽ കൈ, തുടയെല്ല് എന്നിവിടങ്ങളിൽ പൊട്ടലുകൾ കണ്ടെത്തിയിരുന്നു. ഇതോടെ കുഞ്ഞിന് വിശദമായ പരിശോധന നടത്തി. തലയോട്ടി, കൈ വിരൽ, വാരിയെല്ല് എന്നിവയ്ക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തി. കാലിലെ അസ്ഥിയിലെ പൊട്ടൽ കാല് ആരോ ബലമായി പിടിച്ച് പിരിക്കുമ്പോൾ ഉണ്ടാക്കുന്ന വിധമാണ്. കുഞ്ഞിന്റെ പ്രായം 3 വയസും 6 മാസവുമാണെന്ന് പരിശോധനയിൽ കണ്ടെത്തി.
കേസ് അന്വേഷിക്കുന്ന മൂവാറ്റുപുഴ പൊലീസ് സംഘം മെഡിക്കൽ ബോർഡിൽ നിന്നും കണ്ടെത്തലുകൾ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ അച്ഛന്റെയും രണ്ടാനമ്മയെയും വീണ്ടും വിശദമായി ചോദ്യം ചെയ്യും.
Story Highlights: Assam Native Child Faced cruelty says medical board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here