കൊവിഡ്; രാത്രികാല കര്‍ഫ്യൂ സമയം നീട്ടി രാജസ്ഥാന്‍

കൊവിഡ് നിരക്ക് ഉയരുന്നതിനാല്‍ രാത്രികാല കര്‍ഫ്യൂ സമയം നീട്ടി രാജസ്ഥാന്‍ സര്‍ക്കാര്‍. രാത്രി ആറ് മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് കര്‍ഫ്യൂ. ഇതോടെ കര്‍ഫ്യൂ സമയം 12 മണിക്കൂറായി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നാല് മണി വരെ പ്രവര്‍ത്തിക്കും. കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അഞ്ച് മണിക്ക് അടക്കും. നേരത്തെ രാത്രി എട്ട് മണി തൊട്ട് രാവിലെ ആറ് മണി വരെയായിരുന്നു കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ആലോചന.
മഹാരാഷ്ട്ര, ഡല്‍ഹി ,കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് സ്ഥിതി ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ രാത്രി 8 മണിക്ക് നിലവില്‍ വന്നു. അടുത്ത 15 ദിവസത്തേക്ക് തുടരും. രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥയുടെ സാഹചര്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Story Highlights: rajasthan, curfew, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here