കൊവിഡ് മുക്തനായ മുഖ്യമന്ത്രി വീട്ടിലേക്ക് മടങ്ങി

കൊവിഡ് മുക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊവിഡ് ബാധിതനായി മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളൊന്നും മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ല.
ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് അദ്ദേഹം ആശുപത്രി വിട്ടത്. കണ്ണൂര്‍ പിണറായിലെ വീട്ടില്‍ ഒരാഴ്ച വിശ്രമിക്കും. മകള്‍ വീണ, മരുമകന്‍ മുഹമ്മദ് റിയാസ്, കൊച്ചു മകന്‍ ഇഷാന്‍ എന്നിവരും കൊവിഡ് മുക്തരായി. ഭാര്യ കമല കൊവിഡ് ബാധിതയാണെങ്കിലും മുഖ്യമന്ത്രിക്കൊപ്പം വീട്ടിലേക്ക് മടങ്ങി. അവിടെ ചികിത്സയില്‍ തുടരും.
Read Also : മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുടെ അനുസരണയുള്ള കുട്ടി: രമേശ് ചെന്നിത്തല
കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലെ വീട്ടിലായിരിക്കെയാണ് മുഖ്യമന്ത്രിക്ക് കൊവിഡ് രോഗം ബാധിച്ചത്. കുടുംബാംഗങ്ങള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും പരിശോധന നടത്തിയിരുന്നു.
Story Highlights: covid 19, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here