മട്ടാഞ്ചേരിയിൽ ഡി ജെ പാർട്ടി നടത്തിയ സംഭവം; 50 പേർക്കെതിരെ കൂടി കേസെടുത്തു

കൊച്ചി മട്ടാഞ്ചേരിയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡി ജെ പാർട്ടി നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന 50 ഓളം പേർക്കെതിരെ കൂടി പൊലീസ് കേസെടുത്തു. ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കേസ് അന്വേഷിക്കുന്ന സിഐ ജെ.എസ് പ്രവീൺ ട്വന്റി ഫോറിനോട് പറഞ്ഞു.
കൂടാതെ ഇസ്രയേലിൽ നിന്നുള്ള ഡിസ്കോ ജോക്കിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും സി ഐ പറഞ്ഞു. ഇയാളുടെ പരിപാടിയിൽ വലിയ രീതിയിലുള്ള ലഹരിക്കച്ചവടം നടക്കുന്നതായി പൊലീസിന് മുൻപേ വിവരം ലഭിച്ചിരുന്നു.
പാർട്ടി നടത്തിയ സംഘാടകർ തന്നെ ഭീഷണിപ്പെടുത്തിയതായും തട്ടികൊണ്ട് പോകാൻ ശ്രമിച്ചതായും ഹോട്ടൽ ഉടമ കഴിഞ്ഞ ദിവസം പൊലീസിന് പരാതി നൽകിയിരുന്നു.
Read Also : മാനദണ്ഡം പാലിക്കാതെ ഡി ജെ പാർട്ടി നടത്തിയ സംഭവം; സംഘാടകർ ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Story Highlights: Dj Party Kochi Mattancherry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here