ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു

ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവച്ചു. ജൂണ്‍ ആദ്യ വാരം സ്ഥിതി വിലയിരുത്തിയ ശേഷം പുതിയ തിയതി പ്രഖ്യാപിക്കും. കൊവിഡ് പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ കൗൺസിൽ പറഞ്ഞു. പുതുക്കിയ തിയതി ജൂണ്‍ ആദ്യ വാരം അറിയിക്കും.
മെയ് 4 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. 12-ാം ക്ലാസ് പരീക്ഷയും 10-ാം ക്ലാസ് പരീക്ഷയും പിന്നീട് ഓഫ് ലൈനായി നടത്തും. അതേസമയം 10-ാം ക്ലാസ് പരീക്ഷ എഴുതാനും എഴുതാതിരിക്കാനും വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. പരീക്ഷ എഴുതാതിരിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക മാനദണ്ഡപ്രകാരം ക്ലാസ് മൂല്യനിർണയം നടത്തി സ്ഥാനകയറ്റം നൽകും.
നേരത്തെ സിബിഎസ്ഇയും പരീക്ഷകളില്‍ മാറ്റം വരുത്തിയിരുന്നു. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വയ്ക്കുകയും ചെയ്തു.
Story Highlights: icse, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here