Advertisement

ഐഎസ്ആര്‍ഒ ചാരക്കേസ്: കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് അന്വേഷണം തുടങ്ങണം: പി സി ചാക്കോ

April 16, 2021
2 minutes Read
p c chakko

ഐഎസ്ആര്‍ഒ ചാരക്കേസിലെ രാഷ്ട്രീയ ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് അന്വേഷണം തുടങ്ങണമെന്ന് എന്‍സിപി നേതാവ് പി സി ചാക്കോ. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയുടെയും എ കെ ആന്റണിയുടെയും അറിവോടെയാണ് ഗൂഢാലോചന നടന്നത്. കേസ് ചുരുളഴിയണമെങ്കില്‍ ഉമ്മന്‍ ചാണ്ടിയെയും എ കെ ആന്റണിയെയും ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also : ചന്ദ്രയാന്‍ 3 ; അതിവേഗ മുന്നൊരുക്കങ്ങളുമായി ഐഎസ്ആര്‍ഒ

കെ കരുണാകരനെ രാജ്യദ്രോഹിയായി ചിത്രീകരിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മൂകസാക്ഷിയായി. പാമോലിന്‍ കേസും ഗ്രൂപ്പിസത്തിന്റെ ഭാഗമെന്ന് പി സി ചാക്കോ പറഞ്ഞു.

അതേസമയം കേസില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെ ബലിയാടാക്കുകയായിരുന്നുവെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ വി തോമസ് ആരോപിച്ചു. കെ കരുണാകരന്‍ നിരപരാധിയാണെന്ന് തെളിയും. അദ്ദേഹത്തിന് നിതി ലഭിച്ചില്ല. അദ്ദേഹത്തെ കുടുക്കാന്‍ പലരും ശ്രമിച്ചിരുന്നുവെന്നും കെ വി തോമസ് കൊച്ചിയില്‍ പറഞ്ഞു.

Story Highlights: p c chakko, isro spy case, k karunakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top