‘സോ ക്യൂട്ട്’ തന്നെ അനുകരിച്ച മിയക്കുട്ടിയുടെ ചിത്രം പങ്കുവച്ച് ‘എഞ്ചോയി എഞ്ചാമി’ ഗായിക

‘എഞ്ചോയി എഞ്ചാമി’ എന്ന പാട്ടിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന ഗായികയാണ് ‘ധീ’ എന്ന് അറിയപ്പെടുന്ന ധീക്ഷിത വെങ്കിടേശന്‍. തന്റെ വ്യത്യസ്തമായ ശബ്ദത്തിലൂടെ തിരിച്ചറിയപ്പെട്ട ‘ധീ’ റൗഡി ബേബി പോലുള്ള ഡാന്‍സ് നമ്പറുകളിലൂടെ നേരത്തെ തന്നെ ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്കിടയില്‍ പ്രസിദ്ധയാണ്.
ഇപ്പോള്‍ ധീക്ഷിതയെ അനുകരിച്ചുകൊണ്ടുള്ള വസ്ത്രധാരണത്തിലൂടെ ഒരു കുട്ടിത്താരവും പ്രേക്ഷകരുടെ മനം കവരുന്നുണ്ട്. ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ മത്സരാര്‍ത്ഥിയായ മിയ എസ്സ മെഹകാണ് എഞ്ചോയി എഞ്ചാമി ഗാനത്തില്‍ ധീ ധരിച്ചിരിക്കുന്ന കോസ്റ്റ്യൂം അണിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ധീക്ഷിത പാട്ടില്‍ ധരിച്ചിരിക്കുന്നത് പോലെയുള്ള വെള്ള നിറമുള്ള ഗൗണും ആന്റിക് സില്‍വര്‍ ആഭരണങ്ങളുമാണ് മിയക്കുട്ടിയും ധരിച്ചിരിക്കുന്നത്. ‘ഞാന്‍ നിങ്ങളെപ്പോലെ ആകാന്‍ ശ്രമിച്ചതാണ്’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. മിയക്കുട്ടിയുടെ ആരാധകര്‍ പോസ്റ്റിന് താഴെ നിരവധി കമന്റുകളും ലൈക്കുകളും നല്‍കിയിട്ടുണ്ട്. ധീക്ഷിതയും മിയയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ‘ ആഹ് ഇത് വളരെ ക്യൂട്ട് ആയിരിക്കുന്നു’ എന്നാണ് ധീയുടെ പ്രതികരണം.
Story Highlights: dhee, flowers tv, top singer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here