തൊഴില്‍ തട്ടിപ്പ് കേസ്; സരിത നായര്‍ക്കും പങ്കെന്ന് ഒന്നാം പ്രതി

തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്കും പങ്കുണ്ടെന്ന് അറസ്റ്റിലായ ഒന്നാം പ്രതിയും കുന്നത്തുകാല്‍ പഞ്ചായത്ത് അംഗവുമായ രതീഷിന്റെ മൊഴി. ആറ് പേരില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങി. കേസിലെ പ്രതിയായ ഷാജുവുമൊത്ത് സരിത നായരെ കണ്ടിരുന്നുവെന്നും രതീഷ് മൊഴി നല്‍കി. ഇന്നലെയാണ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സര്‍ക്കാരില്‍ സ്വാധീനമുണ്ടന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സരിത എസ് നായര്‍ പ്രതിയായ നെയ്യാറ്റിന്‍കരയിലെ തൊഴില്‍ തട്ടിപ്പും നടന്നത്. നെയ്യാറ്റിന്‍കര ഓലത്താന്നി സ്വദേശി അരുണ്‍ എസ് നായരെ കെ.ടി.ഡി.സിയിലും കുഴിവിള സ്വദേശി എസ്. എസ്. ആദര്‍ശിനെ ബെവ്‌കോയില്‍ ജോലി നല്‍കാമെന്നും പറഞ്ഞ് പറ്റിച്ചതായാണ് പരാതി. അരുണില്‍ നിന്ന് അഞ്ച് ലക്ഷവും ആദര്‍ശില്‍ നിന്ന് 11 ലക്ഷം രൂപയും വാങ്ങി. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജരേഖകള്‍ കാണിച്ച് വിശ്വസിപ്പിച്ചാണ് ലക്ഷങ്ങള്‍ വാങ്ങിയത്.
ബെവ്‌കോ എം.ഡിയുടെ ഒപ്പോടെ ലെറ്റര്‍ പാഡില്‍ തയാറാക്കിയ റാങ്ക് പട്ടികയും ഇന്റര്‍വ്യൂ കാര്‍ഡും ആദര്‍ശിന് നല്‍കി. കെ.ടി.ഡി.സി എം.ഡിയുടെ പേരിലും സമാന രേഖകള്‍ തയാറാക്കി. പരാതിക്കാരെ വിശ്വസിപ്പിക്കാനായി ഉന്നത ഉദ്യോഗസ്ഥരെന്ന പേരില്‍ ഫോണ്‍ വിളിച്ചിരുന്നതായും പരാതിക്കാര്‍ പറയുന്നു.
Story Highlights: saritha s nair, fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here