Advertisement

കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ നിശാ പാര്‍ട്ടി; പങ്കെടുത്തവരുടെ മൊഴിയെടുക്കാന്‍ കസ്റ്റംസ്

April 17, 2021
1 minute Read
police knew about chakkaraparambu night party says excise

കൊച്ചിയില്‍ ആഡംബര ഹോട്ടലുകളിലെ നിശാ പാര്‍ട്ടിയില്‍ നടപടി കടുപ്പിച്ച് എക്‌സൈസ്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മൊഴിയെടുക്കാന്‍ എക്‌സൈസ് സംഘത്തിന് നിര്‍ദേശം ലഭിച്ചു. പാര്‍ട്ടിക്കെത്തിയവരെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് തീരുമാനം.

നിശാ പാര്‍ട്ടിയില്‍ മയക്കുമരുന്ന് സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ നമ്പരുകള്‍ തുടങ്ങിയവ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. ഇതിനിടെ പലരും പേരുകള്‍ നല്‍കാതിരിക്കുകയോ, വ്യാജ പേരുകള്‍ നല്‍കുകയോ ചെയ്തിട്ടുണ്ടെന്നത് എക്‌സൈസിനെ കുഴക്കുന്നുണ്ട്.

Read Also : വാഗമണ്‍ നിശാ പാര്‍ട്ടി; പിടിയിലായവരുടെ ലഹരി മാഫിയ ബന്ധം അന്വേഷിക്കും

അതേസമയം കൊച്ചിയില്‍ ആഡംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടികള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. നിശാപാര്‍ട്ടിക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചത് ബംഗളുരു കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് കണ്ടെത്തല്‍. കേസില്‍ പിടിയിലായ നിസ്വാന്‍ പ്രധാന ആസൂത്രകനാണെന്നും കോളജ് വിദ്യാര്‍ത്ഥിനികളെയും ബംഗളുരുവില്‍ നിന്നുള്ള പെണ്‍കുട്ടികളെയും പാര്‍ട്ടിക്കെത്തിച്ചതായും വ്യക്തമായിട്ടുണ്ട്.

Story Highlights: kochi, night party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top