Advertisement

കൊവിഡ് : ആലുവ മാർക്കറ്റിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

April 17, 2021
1 minute Read
police strengthens covid protocols in aluva market

എറണാകുളം ജില്ലയിലെ അതിരൂക്ഷ കൊവിഡ് വ്യാപനത്തെ തുടർന്ന് ആലുവ മാർക്കറ്റിൽ പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ജില്ലയിൽ വീണ്ടുമൊരു വ്യാപനത്തിന് ആലുവ മാർക്കറ്റ് കാരണമായേക്കുമെന്ന കണക്കുകൂട്ടലിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

മാർക്കറ്റിലേക്ക് പൊതുജനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കടകളിൽ സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും വ്യാപാരം നടത്തുന്നത് കണ്ടെത്തിയാൽ കടകളടപ്പിക്കും. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്കു ലോറി ഡ്രൈവർമാരെ നിരീക്ഷണത്തിലാക്കും. സ്വകാര്യ ബസുകളിൽ നിർത്തി യാത്ര അനുവദിക്കുന്ന ജീവനക്കാർക്കും ബസുടമകൾക്കുനതിരെ നടപടി തുടങ്ങിയിട്ടുണ്ട്.

ഇതിന് പുറമെ, കൊവിഡ് വ്യാപനം രൂക്ഷമായ പഞ്ചായത്തുകളിൽ പൊതുചടങ്ങുകൾ നിരീക്ഷിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

Story Highlights: police strengthens covid protocols in aluva market

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top