കടകൾ 7 മണി വരെ മാത്രം; 5 പേരിൽ കൂടുതൽ കൂട്ടംകൂടരുത്; കോഴിക്കോട് ഞായറാഴ്ചകളിൽ കൂടുതൽ നിയന്ത്രണം

കൊവിഡ് വ്യാപനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. പൊതുസ്ഥലത്ത് അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്.
ആവശ്യവസ്തുക്കളുടെ സേവനങ്ങളും കടകളും സ്ഥാപനങ്ങളും( ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവ ഹോട്ടലുകൾ ഉൾപ്പടെ) 7.00 മണി വരെ പ്രവർത്തിക്കാവുന്നതാണ്. ഈ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാവിധ സ്ഥാപനങ്ങളും പൊതു പ്രദേശങ്ങളും (ബീച്ച്, പാർക്ക്, ടൂറിസം പ്രദേശങ്ങൾ ഉൾപ്പെടെ) തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല. ജില്ലാ കളക്ടറാണ് നിയന്ത്രണമേർപ്പെടുത്തി ഉത്തരവിറക്കിയത്.
ആരോഗ്യമേഘലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധരണനിലയിൽ പ്രവർത്തിക്കാവുന്നതാണ്. പൊതുഗതാഗത സംവിധാനം സാധാരണനിലയിൽ പ്രവർത്തിക്കുന്നതാണ്.
നിയന്ത്രണങ്ങൾ ലംഘിച്ചാൽ 2005 ലെ ദുരന്തനിവാരണത്തിന്റെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ പീനൽ കോഡിന്റെ 188 വകുപ്പ് പ്രകാരവും ഉചിതമായ മറ്റ് ചട്ടങ്ങൾ പ്രകാരവും നിയമനടപടികൾക്ക് വിധേയമാക്കേണ്ടിവരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Story Highlights: coronavirus, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here