ഒളിംപിക്സിലെ ക്രിക്കറ്റ്; അനുകൂല നിലപാടുമായി ബിസിസിഐ

ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂല നിലപാടുമായി ബിസിസിഐ. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ഇന്ത്യന്‍ വനിതാ, പുരുഷ ടീമുകളെ അയക്കാൻ ബിസിസിഐ തീരുമാനിച്ചതായാണ് വിവരം. അടുത്ത വർഷം നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ അയക്കാനും ബിസിസിഐ തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് ബിസിസിഐയുടെ തീരുമാനം.
നേരത്തെ, ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിനോട് ബിസിസിഐ പ്രതികൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. ഒളിമ്പിക്സിൽ കളിച്ചാൽ നാഡയ്ക്ക് കീഴിൽ കളിക്കേണ്ടി വരുമെന്നതായിരുന്നു കാരണം. എന്നാൽ, ഇപ്പോൾ നാഡയ്ക്ക് കീഴിലാണ് ബിസിസിഐ. അതുകൊണ്ട് തന്നെ ഒളിമ്പിക്സിൽ കളിച്ചാൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്ന് ബിസിസിഐ കണക്കുകൂട്ടുന്നു.
Story Highlights: BCCI open to participate in 2028 Olympics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here