അടിമാലിയിൽ നിന്ന് കാണാതായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അടിമാലി മാങ്കടവിൽ നിന്ന് കാണാതായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പാൽക്കുളം മേട്ടിൽ നിന്നാണ് കണ്ടെത്തിയത്. മരക്കൊമ്പിൽ പെൺകുട്ടിയുടെ ഷോൾ കുടിക്കിട്ട് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം 13 നാണ് അടിമാലി സ്വദേശികളായ വിവേകിനേയും ശിവ ഗംഗയെയും കാണാതായത്.
വിവേക്(21) അടിമാലിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ്. ശിവഗംഗ (19) ഇരിങ്ങാലക്കുടയിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. ഇവർ ഉപയോഗിച്ചിരുന്ന ബൈക്ക് പാൽക്കുളം മേട്ടിൽ നിന്ന് 14 ന് കണ്ടെത്തിയിരുന്നു. ഇടുക്കി ഡെപ്യുട്ടി റേഞ്ചർ ജോജി ജേക്കബിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ വനംവകുപ്പ് വാച്ചർമാരാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Story Highlights: Adimali missing case, Suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here