Advertisement

രാജ്യത്ത് 18 വയസ്സിന് മുകളിലുള്ളവര്‍ക്കും കൊവിഡ് വാക്‌സിന്‍; പ്രധാനമന്ത്രി നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തും

April 20, 2021
1 minute Read
PM Narendra Modi to meet vaccine manufacturers

ഇന്ത്യയില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തും. മെയ് 1 മുതലാണ് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ അവസരം.

വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കുംം നിര്‍മാതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുക. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളതും അനുമതി പ്രതീക്ഷിക്കുന്നതുമായ വാക്‌സിന്‍ നിര്‍മാതാക്കള്‍ യോഗത്തില്‍ ചേരും.

അതേസമയം നിലവില്‍ മൂന്ന് വാക്‌സിനുകള്‍ക്കാണ് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്നത്. റഷ്യയില്‍ വികസിപ്പിച്ച് സ്പുട്‌നിക് V വാക്‌സിനും അടുത്തിടെ രാജ്യത്ത് അംഗീകാരം നല്‍കിയിരുന്നു.

Story Highlights: PM Narendra Modi to meet vaccine manufacturers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top