3000 കോടിയുടെ ലഹരിമരുന്ന് കണ്ടെത്തിയ സംഭവം; പാക് ഭീകര സംഘടനയുടെ പങ്ക് അന്വേഷണത്തില്‍

അറബിക്കടലില്‍ നിന്ന് 3000 കോടി രൂപയുടെ ലഹരിമരുന്ന് കണ്ടെത്തിയ സംഭവത്തില്‍ പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകളുടെ പങ്ക് അന്വേഷിച്ച് നാവികസേന. ലഹരിമരുന്ന് ശ്രീലങ്കയില്‍ എത്തിച്ച് വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം.
ലോകത്തിലെ ഏറ്റവും വിലകൂടിയ ലഹരി മരുന്നായ കൊളംബിയന്‍ കൊക്കെയ്ന്‍ ആണ് പിടികൂടിയത്. 300 കിലോയാണ് പിടികൂടിയതെന്നും വിവരം. പിടിയിലായവരെ എന്‍സിബിയുടെ ബംഗളൂരുവിലെ ഓഫിസിലെത്തിച്ച് ചോദ്യം ചെയ്യും. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നാവികസേന മേധാവിക്ക് കൈമാറി.
പാകിസ്താനില്‍ നിന്ന് ആണ് ബോട്ട് പുറപ്പെട്ടതെന്നും വിവരം. മക്രേരി തീരത്ത് നിന്ന് പുറപ്പെട്ട് മാലിദ്വീപ് വഴി ശ്രീലങ്കയിലേക്ക് പോയ ബോട്ടാണ് പിടിച്ചെടുത്തത്.
Story Highlights: terrorist, drug, arabian sea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here