മൂന്ന് കളികൾ; മൂന്ന് തരത്തിൽ മൂന്ന് ഡക്കുകൾ: നാണക്കേടിന്റെ റെക്കോർഡിട്ട് നിക്കോളാൻ പൂരാൻ

ആകെ കളിച്ചത് നാലു കളികൾ. അതിൽ മൂന്ന് ഡക്ക്. മൂന്നും മൂന്ന് തരത്തിൽ. അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് പഞ്ചാബ് കിംഗ്സിൻ്റെ വിൻഡീസ് വിക്കറ്റ് കീപ്പർ നിക്കോളാസ് പൂരാൻ ആണ്. സിൽവർ ഡക്ക്, ഗോൾഡൻ ഡക്ക്, ഡയമണ്ട് ഡക്ക് എന്നിങ്ങനെയാണ് പൂരാൻ്റെ മൂന്ന് ഡക്കുകൾ.
ആദ്യ കളി രാജസ്ഥാൻ റോയൽസിനെതിരെ ആയിരുന്നു. ആ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ പൂരാൻ പുറത്തായി. ക്രിസ് മോറിസിൻ്റെ പന്തിൽ ചേതൻ സക്കരിയ പിടിച്ചാണ് അന്ന് പൂരാൻ പുറത്തായത്. അത് ഗോൾഡൻ ഡക്ക്. അടുത്ത കളി, നേരിട്ട രണ്ടാം പന്തിൽ പൂരാൻ പുറത്തായി. ദീപക് ചഹാറിൻ്റെ പന്തിൽ ശർദ്ദുൽ താക്കൂർ പിടിച്ചാണ് ആ കളി പൂരാൻ സിൽവർ ഡക്കായത്. അടുത്ത കളി ഡൽഹിക്കെതിരെ. ആ കളി 8 പന്തിൽ 9 റൺസെടുത്ത് പുറത്തായി. ഇന്ന്, സൺറൈസേഴ്സിനെതിരെ നടന്ന കളിയിലാണ് പൂരാൻ മൂന്നാം ഡക്ക് സ്കോർ ചെയ്തത്. ഒരു പന്ത് പോലും നേരിടുന്നതിനു മുൻപ് പൂരാൻ റണ്ണൗട്ടാവുകയായിരുന്നു.
മത്സരത്തിൽ സൺറൈസേഴ്സ് വിജയത്തിലേക്ക് കുതിക്കുകയാണ്. പഞ്ചാബ് മുന്നോട്ടുവച്ച 121 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അവർ 12.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 85 റൺസ് നേടിയിട്ടുണ്ട്.ഡേവിഡ് വാർണർ (37) ആണ് പുറത്തായത്.
Story highlights: nicholas pooran 3 ducks in 4 games
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here