പ്രായം ഒന്നര വയസ്സ്; അറിവുകൊണ്ട് അതിശയിപ്പിക്കുന്ന കൊച്ചുമിടുക്കന്

പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട് അതിശയിപ്പിക്കാറുണ്ട് പലരും. പ്രത്യേകിച്ച് കുഞ്ഞു കുട്ടികള്‍. അറിവുകൊണ്ട് ലോകത്തെ അതിശയിപ്പിക്കുകയാണ് ഒരു കൊച്ചുമിടുക്കന്. ഭവിക് എന്നാണ് ഈ മിടുക്കന്റെ പേര്. കേശു എന്ന് വീട്ടില്‍ വിളിക്കുന്നു.
ഒന്നര വയസ്സ് ആണ് ഭവിക്കിന്റെ പ്രായം. എന്നാല്‍ അറിവിന്റ കാര്യത്തില്‍ പ്രായത്തെപ്പോലും വെല്ലും ഈ മിടുക്കന്. എന്ത് ചോദ്യങ്ങള്‍ ചോദിച്ചാലും അതിനെല്ലാം കൊച്ചുമിടുക്കന്റെ കൈയില്‍ ഉത്തരമുണ്ട്. ചെറുപ്രായത്തില്‍ തന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഭവിക് ഇടം നേടി. ലോക പ്രശസ്തരായവുടെ പേരുകള്‍, രാജ്യങ്ങളുടെ പതാകകളെക്കുറിച്ചുള്ള അറിവ്, മാസങ്ങളുടെ പേര് തുടങ്ങി നിരവധി കാര്യങ്ങള്‍ അറിയാം ഈ കുട്ടി ജീനിയസ്സിന്.
നിഷ്കളങ്കത നിറഞ്ഞ ചിരിയോടെ ഓരോ ചോദ്യങ്ങള്‍ക്കും ഉത്തരം പറയുന്ന ഭവിക് ആരുടേയും ഹൃദയം കവരും. കൊല്ലം ജില്ലയിലെ തലവൂര്‍ പഞ്ചായത്തിലെ നടുത്തേരി സ്വദേശികളായ മനീഷിന്റേയും അശ്വതിയുടേയും മകനാണ് ഭവിക്. കുഞ്ഞിന് അറിവ് പകര്‍ന്നു നല്‍കുന്നതും മാതാപിതാക്കള്‍ ആണ്.
Story highlights: Special story of little genius Bhavik
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here