Advertisement

സപ്ലൈകോ ഗോഡൗണുകളിൽ വിജിലൻസിന്റെ പരിശോധന

April 21, 2021
1 minute Read
vigilance raid in supplyco godowns

സപ്ലൈകോ ഗോഡൗണുകളിൽ വിജിലൻസിന്റെ പരിശോധന. ഗോഡൗണുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.

വലിയതുറയിലേയും കഴക്കൂട്ടം മേനംകുളത്തെയും ഗോഡൗണുകളിലാണ് വിജിലൻസിന്റെ പരിശോധന നടക്കുന്നത്. രണ്ടു ഗോഡൗണുകളിലും ഒരുമിച്ചാണ് പരിശോധന ആരംഭിച്ചത്. വലിയതുറയിൽ സ്റ്റോക്കിൽപ്പെടാത്ത പല സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

അധികമായി സൂക്ഷിച്ച് കേടായ ഭക്ഷ്യധാന്യങ്ങൾ കണ്ടെത്തി. ഭക്ഷ്യധാന്യങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരിക്കുന്നതായും റെയ്ഡിൽ കണ്ടെത്തി. ക്രമക്കേടുകളിൽ നടപടിക്ക് ശുപാർശ ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു.

ക്രമക്കേടുകളെ കുറിച്ച് വിജിലൻസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് റെയ്ഡ്.

Story highlights: vigilance raid in supplyco godowns

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top