Advertisement

എറണാകുളത്ത് വരുംദിവസങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യത: ഡിഎംഒ

April 22, 2021
1 minute Read
ekm dmo kuttappan

എറണാകുളം ജില്ലയില്‍ വരുംദിവസങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട് എന്ന് ഡിഎംഒ എം കെ കുട്ടപ്പന്‍. സ്വകാര്യ ആശുപത്രികളില്‍ അടക്കം ബെഡുകളുടെ ക്ഷാമം നേരിടുന്നുണ്ട്. പരിശോധനകള്‍ കൂടുതല്‍ നടത്തുമെന്നും ഡിഎംഒ.

ലഭ്യതയ്ക്കനുസരിച്ച് മാത്രമേ വാക്‌സിന്‍ നല്‍കുന്നത് വര്‍ധിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും കുട്ടപ്പന്‍ 24നോട്. കൂടുതല്‍ വാക്‌സിനുകള്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. നേരത്തെ തന്നെ പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ കൈയിലുള്ള വാക്‌സിന്‍ കൊടുത്ത് തീര്‍ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഡിഎംഒ.

കഴിഞ്ഞ ദിവസം കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 20000 കടന്നിരുന്നു. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ എറണാകുളമാണ് ഒന്നാമതായി നില്‍ക്കുന്നത്. എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യുവാവ് ഗോശ്രീ പാലത്തിന് സമീപം തൂങ്ങിമരിച്ചു.

Story highlights: covid 19, ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top