വംശീയത രാജ്യത്തിന്റെ ആത്മാവിന് കളങ്കമെന്ന് ജോ ബൈഡൻ

ഭരണ വ്യവസ്ഥയിൽ നിലനിൽക്കുന്ന വംശീയത രാജ്യത്തിൻറെ ആത്മാവിന് കളങ്കമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജോർജ് ഫ്ലോയ്ഡ് കൊലപാതകത്തിലെ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലും പൊലീസ് സംവിധാനങ്ങളിലും നിലനിൽക്കുന്ന വംശീയതയും അസമത്വവും നേരിടാൻ ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ്, ആക്രമണങ്ങളിൽ നിന്നു ഒഴിഞ്ഞു നിൽക്കാൻ പ്രതിഷേധക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്തു.
സാമൂഹിക നീതിയിൽ താത്പര്യമില്ലാത്ത തീവ്രവാദികളും സമരക്കാരിലും, നിലവിലെ സാഹചര്യത്തിൽ നിലനിൽക്കുന്ന വികാരങ്ങൾ മുതലെടുക്കാൻ കാത്തിരിക്കുന്നവരുണ്ടെന്നും അവരെ ജയിക്കാൻ വിടരുതെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബൈഡൻ മുന്നറിയിപ്പ് നൽകി.
കോടതി വിധിയിൽ ആശ്വാസം പ്രകടിപ്പിച്ചവർ പക്ഷേ, ഇതോടെ ഫ്ലോയിഡിന്റെ കൊലയുടെ വേദന മാറില്ലെന്നും വ്യക്തമാക്കി. ഇത്കറുത്ത വംശജരായ അമേരിക്കക്കാരുടെ മാത്രം പ്രശ്നമല്ല. മുഴുവൻ അമേരികക്കാരുടെയും പ്രശ്നമാണ്. കോടതി വിധി തുല്യ നീതിയിലേക്ക് അടുപ്പിക്കുകയാണ് ചെയ്തതെന്നും കമല ഹാരിസും കൂട്ടിച്ചേർത്തു.
Story highlights: Joe Biden After George Floyd Verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here