എറണാകുളത്ത് കൊവിഡ് ബാധിച്ച ഭർത്താവിന് സഹായി നിന്ന ഭാര്യ മരിച്ചനിലയിൽ

എറണാകുളം തിരുവാണിയൂരിൽ കൊവിഡ് ബാധിച്ച ഭർത്താവിന് സഹായി നിന്ന ഭാര്യ വീടിനുള്ളിൽ മരിച്ചനിലയിൽ. തിരുവാണിയൂർ പഴുക്കാമറ്റം പാടച്ചെരുവിൽ വീട്ടിൽ സൗമ്യാ ബിജു (32) വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് പുത്തൻകുരിശ് പൊലീസ് സ്ഥലത്തെത്തി. സർക്കിൾ ഇൻസ്പക്ടർ, തിരുവാണിയൂർ ഹെൽത്ത് ഇൻസ്പെക്ടർ സജി കെകെ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ 8-ാം തിയതി മുതൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ഉള്ള ഭർത്താവിനെയും 8, 6, എന്നീ വയസുള്ള കുട്ടികളുടെയും കൂടെയാണ് സൗമ്യ ഉണ്ടായിരുന്നത്. ഭർത്താവിനെയും കുട്ടികളെയും ആരോഗ്യ പ്രവർത്തകർ വിവിധ ആശുപത്രികളിലേക്ക് മാറ്റി. സ്വാഭാവിക മരണെമന്നാണ് പ്രാഥമികാന്വേഷണത്തിന് ശേഷം പൊലീസ് പറയുന്ന വിശദീകരണം. കൊവിഡ് ബാധിച്ച വീടായതിനാൽ നാട്ടുകാർക്കോ മറ്റ് ബന്ധുക്കൾക്കോ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചിട്ടില്ല.
സംസ്ഥാനത്ത് ഇന്ന് 26,995 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതുൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,47,28,177 സാമ്പിളുകളാണ് പരിശോധിച്ചത്.
Story highlights: wife who was helper for covid patient found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here