Advertisement

എറണാകുളത്ത് അവശ്യ സര്‍വീസ് ഒഴികെ എല്ലാ കടകളും ഏഴരയ്ക്ക് അടയ്ക്കണമെന്ന് കളക്ടര്‍

April 23, 2021
1 minute Read

അവശ്യ സര്‍വീസ് ഒഴികെയുള്ള ജില്ലയിലെ എല്ലാ കടകളും ഇന്ന് മുതല്‍ 7.30 ന് അടയ്ക്കണമെന്ന് കളക്ടര്‍ എസ്. സുഹാസ് ഉത്തരവിട്ടു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.

ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. പാഴ്സല്‍ വിതരണം മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഹോട്ടലുകള്‍ക്ക് 9 മണി വരെ പ്രവര്‍ത്തിക്കാം. അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍, ജിമ്മുകള്‍, സമ്പര്‍ക്കമുണ്ടാകുന്ന കായിക വിനോദങ്ങള്‍ എന്നിവയും നിരോധിക്കും. പൊലീസിന്റെ കര്‍ശന പരിശോധനയുണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു.

Story highlights: covid 19, ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top