ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് പഞ്ചാബിലെ ആശുപത്രിയിൽ അഞ്ച് മരണം

ഒക്‌സിജൻ ക്ഷാമത്തെ തുടർന്ന് പഞ്ചാബിലെ ആശുപത്രിയിൽ അഞ്ച് രോഗികൾ മരിച്ചു. അമൃത്സറിലെ നീൽ കാന്ത് ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
48 മണിക്കൂറിനിടെയാണ് അഞ്ച് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സർക്കാർ ആശുപത്രികൾക്ക് നൽകിയതിന് ശേഷം മാത്രമേ ഓക്‌സിജൻ സ്വകാര്യ ആശുപത്രികൾക്ക് നൽകുവെന്ന് ഭരണകൂടം അറിയിച്ചതായി നീൽകാന്ത് ആശുപത്രി എം.ഡി പറഞ്ഞു.
അതേസമയം, ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ഡൽഹിയിലെ ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് 20 രോഗികൾ മരിച്ചു. മൂൽചന്ദ്, സരോജ് ആശുപത്രികളിലും ഓക്സിജൻ ക്ഷാമം റിപ്പോർട്ട് ചെയ്തു. ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് സരോജ് ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തി.
Story highlights: covid 19, oxygen, punjab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here