പാലക്കാട് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കുതിരയോട്ട മത്സരം; കേസെടുത്ത് പൊലീസ്

പാലക്കാട് തത്തമംഗലത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കുതിരയോട്ട മത്സരം. തത്തമംഗലം അങ്ങാടി വേലയോടനുബന്ധിച്ചാണ് കുതിരയോട്ടം നടന്നത്. ഒടുവിൽ പൊലീസെത്തിയാണ് കുതിരയോട്ടം നിർത്തിവയ്പ്പിച്ചത്.
ഒരു കുതിരയെ മാത്രംവച്ച് കുതിരയോട്ടം നടത്താനായിരുന്നു പൊലീസിന്റെ അനുമതി. എന്നാൽ കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ആൾക്കൂട്ടത്തിന് നടുവിലൂടെ നിരവധി കുതികളെ ഇറക്കിയായിരുന്നു ആഘോഷം.
ഒടുവിൽ പരാതി ഉയർന്നപ്പോൾ പൊലീസ് ഇടപെടുകയായിരുന്നു. പൊലീസ് എത്തിയതോടെ കുതിരയോട്ടം നിർത്തി. സംഘാടകരും നാട്ടുകാരുമടക്കം നൂറോളം പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
Story highlights: horse race
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here