Advertisement

സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത് 68 ലക്ഷത്തിലധികം ഡോസ് കൊവിഡ് വാക്‌സിൻ

April 25, 2021
1 minute Read

സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത് 68,27,750 ഡോസ് കൊവിഡ് വാക്സിൻ. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത് 57,88,558 പേരാണ്. ഇതിൽ 10,39,192 പേർക്ക് രണ്ടാം ഡോസ് വാക്സിനും വിതരണം ചെയ്തു.

അതേസമയം, നിലവിൽ കേരളത്തിൽ സ്റ്റോക്കുള്ളത് മൂന്നുലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ്.
രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ഡോസുകൾ എത്തിയില്ലെങ്കിൽ വീണ്ടും വാക്സിനേഷൻ പ്രതിസന്ധിയുണ്ടാകും. ഇത് മറി കടക്കാൻ എത്രയും വേഗം സ്വന്തം നിലയിൽ കമ്പനികളിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാനുള്ള നടപടികൾ സർക്കാർ ഊർജിതമാക്കി. അടിയന്തരമായി കൂടുതൽ വാക്സിൻ എത്തിച്ചില്ലെങ്കിൽ ശനിയാഴ്ച മുതൽ നൽകാൻ നിശ്ചയിച്ചിരിക്കുന്ന 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ തുടങ്ങാനാകില്ല. നിലവിൽ മിക്ക ജില്ലകളിലും വാക്‌സിനേഷൻ ക്യാമ്പുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള രജിസ്‌ട്രേഷനും പൂർത്തിയായി.

Story highlights: covid 19, covid vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top