താത്കാലിക പരിഹാരം; ഡൽഹി ഗംഗാറാം ആശുപത്രിയിൽ ഒക്സിജൻ എത്തി

ഡൽഹി ഗംഗാറാം ആശുപത്രിയിൽ അഞ്ച് മെട്രിക് ടൺ ഒക്സിജൻ എത്തി. ഇതോടെ ഓക്സിജൻ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായിരിക്കുകയാണ്. ഈ ഓക്സിജൻ 11-12 മണിക്കൂർ നേരത്തെ ഉപയോഗത്തിന് തികയുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദിവസങ്ങൾക്ക് ശേഷമെണ് ഫുൾ പ്രഷറിൽ ഒക്സിജൻ ലഭിക്കുന്നതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് 45 മിനിറ്റ് പ്രവർത്തിക്കാനുള്ള ഓക്സിജൻ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് ഗംഗാറാം ആശുപത്രി അറിയിച്ചത്. നൂറോളം രോഗികളുടെ നില അപകടത്തിൽ എന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.
ഓക്സിജൻ ലഭിക്കാത്തത് മൂലം വെള്ളിയാഴ്ച മാത്രം 25 കൊവിഡ് രോഗികളാണ് ഗംഗാരാം ആശുപത്രിയിൽ മരിച്ചത്. എന്നാൽ മൂന്ന് മെട്രിക്ക് ടൺ ഓക്സിജൻ ആശുപത്രിക്ക് നൽകിയെന്നാണ് സർക്കാർ പുറത്ത് വിടുന്ന വിവരം. മാത്രമല്ല, ആശുപത്രിയിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ആരും മരിച്ചിട്ടില്ലെന്നും സർക്കാർ പറയുന്നു.
ആശുപത്രിയിൽ കിടക്കകളുടെ എണ്ണം കൂട്ടുന്നുണ്ടെങ്കിലും രോഗികൾക്ക് ആവശ്യമായ ഓക്സിജൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്നില്ലെന്ന് ആശുപത്രിയിലെ മുതിർന്ന ഡോക്ടർ റാണ മാധ്യമങ്ങളോട് പറഞ്ഞു.
Story highlights: gangaram hospital received oxygen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here