ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു

ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ താത്ക്കാലികമായി മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ. 28 ന് ആരംഭിക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കും.
കേരളത്തിലെ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി തിയറി പരീക്ഷകൾ ഇന്ന് പൂർത്തിയാവും. 28 -ആം തീയതി മുതൽ പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാൽ നിലവിലെ കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.
അതേസമയം, 27,28,29 തിയതികളിലെ എസ്എസ്എൽസി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Story highlights: covid 19, HSE practical exams postponed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here