പാനൂർ മൻസൂർ വധം; ഒരാൾ കൂടി കസ്റ്റഡിയിൽ

പാനൂർ മൻസൂർ വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. മുണ്ടത്തോട് സ്വദേശി പ്രശോഭിനേയാണ് അന്വേഷണ സംഘം കസ്റ്റയിലെടുത്തത്. ബോംബ് നിർമിച്ചതിന് പിന്നിൽ ഇയാളാണെന്നാണ് സൂചന.
വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ വച്ച് മുസ്ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൻസൂറിന്റെ സഹോദരൻ മുഹ്സിൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, പാനൂർ മൻസൂർ വധക്കേസിലെ പ്രതി പി. പി ജാബിറിന്റെ മുക്കിൽ പീടിക, വള്ളുകണ്ടിയിലെ വീടിനു സമീപം നിർത്തിയിട്ട വാഹനങ്ങൾ എന്നിവ ഇന്ന് കത്തിനശിച്ച നിലയിൽ കണ്ടെത്തി. വീടിന് പിന്നിലെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ, രണ്ട് ടൂ വീലർ എന്നിവ പൂർണമായും കത്തിനശിച്ചു. രാത്രി ഒന്നര മണിക്ക് ശേഷമാണ് സംഭവം നടന്നത്. ചൊക്ലി പൊലീസും, ഫയർ സർവീസും ചേർന്നാണ് തീ അണച്ചത്. സംഭവത്തിനു പിന്നിൽ ലീഗ് പ്രവർത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.
Story highlights: panur mansoor murder case one more in custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here