എറണാകുളത്ത് ഇന്ന് 5287 പേർക്ക് കൊവിഡ്

എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷം. ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കുകളാണ് ഇന്നലെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ഇന്ന് 5287 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.17785 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. കണ്ടെയിൻമെന്റ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം ജില്ലയിലെ വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. ഇരുപതിനായിരം ഡോസ് വാക്സിൻ ജില്ലയിലെത്തി. നാളെ മുതൽ വാക്സിൻ വിതരണം പുനരാരംഭിക്കും.
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. കോഴിക്കോടാണ് തൊട്ടുപിന്നിൽ. കോട്ടയത്ത് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നുണ്ട്. തൃശൂരിലും അതിവേഗ വ്യാപനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൃശൂരിലെ 21 പഞ്ചായത്തുകളിൽ 50 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 35,013 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 41മരണങ്ങളാണ് സ്ഥിരീകരിച്ചത്. 1,38,190 ടെസ്റ്റുകളാണ് നടത്തിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 275 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,474 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2167 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,505 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
Story highlights: 5287 covid cases today in ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here