ലോക്‌സഭാ തെരഞ്ഞെടുപ്പ് ട്രെന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും: പി കെ കുഞ്ഞാലിക്കുട്ടി

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉണ്ടായ ട്രെന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലും ആവര്‍ത്തിക്കുമെന്ന മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗും കോണ്‍ഗ്രസും നില മെച്ചപ്പെടുത്തുകയും യുഡിഎഫ് അധികാരത്തില്‍ വരികയും ചെയ്യും.
110 സീറ്റ് നേടുമെന്നത് ഇടത് പക്ഷത്തിന്റെ കടങ്കഥയെന്നും തിരൂരങ്ങാടി വിജയിക്കുമെന്ന അവരുടെ കണക്കുകൂട്ടല്‍ അതിന്റെ തെളിവാണെന്നും പികെ കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. മെയ് രണ്ടിലെ തെരഞ്ഞെടുപ്പ് ആഹ്‌ളാദ പ്രകടനത്തില്‍ എല്ലാ പാര്‍ട്ടികളും ഒറ്റകെട്ടായി തീരുമാനം എടുക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ആഹ്‌ളാദ പ്രകടനം വേണമെന്ന് ആരും വാശിപിടിക്കില്ല. കോടതി വിധിയും സര്‍വകകക്ഷി തീരുമാനത്തിനും ഒപ്പം നില്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here