എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു

എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. മേയ് അഞ്ചിന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാദ്യാസ ഡയറക്ടർ അറിയിച്ചു.
നിരവധി വിദ്യാർത്ഥികൾ ഒരേ സമയം മൗസും കീബോർഡും ഉപയോഗിക്കുന്നത് കൊവിഡ് വ്യാപന സാധ്യത വർധിപ്പിക്കുമെന്ന് ആശങ്ക ഉയർന്നിരുന്നു. മാത്രമല്ല കമ്പ്യൂട്ടർ ലാബിൽ സാമൂഹിക അകലം പാലിക്കാനും കൊവിഡ് മാർഗനിർദ്ദേശങ്ങൾ അനുസരിക്കാനും ബുദ്ധിമുട്ടാണെന്ന് അധ്യാപകരും ചൂണ്ടിക്കാട്ടി. തുടർന്നാണ് പരീക്ഷ മാറ്റിയത്.
ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി പ്രാക്ടിക്കൽ പരീക്ഷകൾ നേരത്തെ മാറ്റി വച്ചിരുന്നു. 28 ന് ആരംഭിക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കും. 28 -ആം തീയതി മുതൽ പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാൽ നിലവിലെ കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.
സംസ്ഥാനത്തെ കൊവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. ഇന്നലെ 32,819 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 32 മരണങ്ങളും സ്ഥിരീകരിച്ചു. 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്.
Story highlights: SSLC IT practical exam postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here